English: Papilio polymnestor polymnestor Cramer, 1775 – Indian Blue Mormon
മലയാളം: ഇന്ത്യയിൽ കണ്ടുവരുന്ന രണ്ടാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണശലഭം. ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ഇവ കാണപ്പെടുന്നത്. കൃഷ്ണശലഭത്തിന്റെ ചിറകിന്റെ വലിപ്പം 120 മുതൽ 150 മില്ലിമീറ്റർ വരെയാണ്. ഇരുണ്ട നിറമുള്ള മുൻചിറകിൽ ഇളം നീല അടയാളങ്ങൾ കാണാം. ഇളം നീല നിറമുള്ള പിൻചിറകുകളിൽ കറുത്ത പുള്ളികളും ഉണ്ട്. ചിറക് അടച്ചാൽ അതിന്റെ ആരംഭഭാഗത്ത് ചുവന്ന പൊട്ടും ഉണ്ടാവും. ആകെ കൂടി ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയെ കൃഷ്ണശലഭം എന്ന് പേര് വരാൻ കാരണം. പെൺശലഭങ്ങൾക്കാണ് വലിപ്പക്കൂടുതൽ ഉള്ളത്. കേരളത്തിലെ ഗ്രാമങ്ങളിലും കാട്ടുപാതയിലുമൊക്കെ ഇവയെ കാണാവുന്നതാണ്. ആൺ പൂമ്പാറ്റകൾ വെയിലിൽ പറന്ന് നടക്കാറുണ്ട്. എന്നാൽ പെൺപൂമ്പാറ്റകൾക്ക് തണലിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം. നാരകം, കാട്ടുനാരകം എന്നിവയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. മഞ്ഞ നിറത്തില്‍ ഗോളാകൃതിയിലാണ് മുട്ടകള്‍. നാരകക്കാളി, ചുട്ടിക്കറുപ്പന്‍ തുടങ്ങിയ പാപ്പിലിയോ ശലഭങ്ങളുടേതിന് സമാനമാണ് ലാര്‍വ്വകള്‍. ആദ്യം പക്ഷിക്കാഷ്ഠം പോലെയും പിന്നീട് പച്ച നിറത്തിലുമുള്ളതാണ് ലാര്‍വ്വകള്‍. ജീവിത ചക്രത്തിന് ഒരു മാസത്തിലധികം സമയമെടുക്കുന്നു.
verbreitet werden – vervielfältigt, verbreitet und öffentlich zugänglich gemacht werden
neu zusammengestellt werden – abgewandelt und bearbeitet werden
Zu den folgenden Bedingungen:
Namensnennung – Du musst angemessene Urheber- und Rechteangaben machen, einen Link zur Lizenz beifügen und angeben, ob Änderungen vorgenommen wurden. Diese Angaben dürfen in jeder angemessenen Art und Weise gemacht werden, allerdings nicht so, dass der Eindruck entsteht, der Lizenzgeber unterstütze gerade dich oder deine Nutzung besonders.
Diese Datei enthält weitere Informationen (beispielsweise Exif-Metadaten), die in der Regel von der Digitalkamera oder dem verwendeten Scanner stammen. Durch nachträgliche Bearbeitung der Originaldatei können einige Details verändert worden sein.